ഞങ്ങൾ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും പാലിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് തുറക്കില്ല: കടുപ്പിച്ച് ഇറാൻ

ടെഹ്റാൻ: ഗാസയിലെയും ലെബനനിലെയും ഉൾപ്പെടെ തങ്ങൾ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും പൂർണ്ണമായി അംഗീകരിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും മേജർ ജനറലുമായ മൊഹ്സൻ റെസായ്യാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക യുദ്ധവും സാമ്പത്തിക ഉപരോധവും അടിയന്തരമായി അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാൻ്റെ സാമ്പത്തിക ആസ്തികൾ തിരികെ നൽകണം, ലെബനനിലും ഗാസയിലും ഉൾപ്പെടെ മേഖലയിലുടനീളം നടക്കുന്ന സൈനിക നീക്കങ്ങൾ നിർത്തലാക്കണം എന്നിവയാണ് ഇറാൻ്റെ പ്രധാന ആവശ്യങ്ങൾ. ഈ വ്യവസ്ഥകൾ പാലിക്കപ്പെടാതെ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നത് ഇറാൻ്റെ വ്യക്തമായ സന്ദേശമാണെന്ന് റെസായ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാൻ്റെ തീരുമാനം ആഗോളതലത്തിൽ വലിയ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും.

Strait of Hormuz will not open until all the conditions we have set are met: Iran toughens up

More Stories from this section

family-dental
witywide