
ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ആത്മീയ പ്രസിദ്ധീകരണമായ നുഹ്റ മാസികയുടെ നൂറാം പതിപ്പ് പ്രകാശനം ചെയ്‌തു. ക്‌നാനായ ജനതയുടെ ആത്‌മീയ ഉണർവിനായി 2018 ജനുവരി മാസം മുതലാണ് നുഹറ പ്രസിദ്ധീകരണം ആരംഭിച്ചത്. നൂഹ്‌റ എന്ന സുറിയാനി പദത്തിന്റെ അർത്ഥം പ്രകാശം എന്നാണ്. ക്രിസ്തുവാകുന്ന പ്രകാശത്തെയാണിത് സൂചിപ്പിക്കുന്നത്.
ഈടുറ്റ ലേഖനങ്ങളും ആത്മീയഉണർവിനുതൂകുന്ന വിഭവങ്ങളുമായി എല്ലാ മാസവും എത്തുന്ന നുഹറ മാസികയെ വായനക്കാർ വളരെ താല്പര്യ പൂർവമാണ് സ്വീകരിക്കുന്നത്. ഫാ. തോമസ് മുളവനാൽ മാനേജിങ് എഡിറ്ററായും ഡോ. ബിബിത സിജോയ് പറപ്പള്ളിൽ ചീഫ് എഡിറ്ററായുമുള്ള എഡിറ്റോറിയൽ ബോർഡാണ് ഈ മാധ്യമത്തിന് നേതൃത്വം നൽകുന്നത്.














