1.7 കോടി കാഴ്ചക്കാർ; ഒടുവിൽ മുഖ്യമന്ത്രിയുടെ എ.ഐ നൃത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് അപ്രത്യക്ഷമായി, ഐ.ടി നിയമലംഘനമെന്ന് മെറ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച മുഖ്യമന്ത്രി വി. ഡി. സതീശന്റെ എ.ഐ (കൃത്രിമബുദ്ധി) നൃത്ത വീഡിയോ മെറ്റ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ ഐ.ടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ അടിയന്തര നടപടി. എന്നാൽ വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് ഈ വീഡിയോ ഇപ്പോഴും കാണാൻ സാധിക്കും.

തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്ത് റബീഖും ചേർന്ന് ‘AI Kavala’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മുഖ്യമന്ത്രി കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന രീതിയിലുള്ള വീഡിയോ പങ്കുവെച്ചത്. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്ന സമയത്താണ് ഈ വീഡിയോ പുറത്തുവന്നതും വൈറലായതും. നീക്കം ചെയ്യപ്പെടുന്നതിന് മുൻപ് 1.78 കോടിയിലധികം ആളുകളാണ് ഈ നൃത്ത ദൃശ്യങ്ങൾ കണ്ടത്.

തന്റെ എ.ഐ നൃത്തത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ഒരു പൊതുപരിപാടിയിൽ വെച്ച് തമാശരൂപേണ സംസാരിച്ചിരുന്നു. താൻ മോഹൻലാലിനെയും വിജയിനെയുംകാൾ മികച്ച രീതിയിലാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പകർപ്പവകാശ ലംഘനം, ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള മെറ്റയുടെ ആഭ്യന്തര നയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതെന്നാണ് സൂചന.

The Chief Minister’s AI dance video has finally disappeared from Instagram, with Meta citing a violation of IT rules.

More Stories from this section

family-dental
witywide