വാഷിങ്ടൺ: ട്രംപ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഡിന്നറിൽ വെടിവെപ്പ് നടത്തിയതായി സംശയിക്കുന്നയാൾ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണെന്ന് വിവരം. സംഭവത്തിൽ അറസ്റ്റിലായ കോൾ തോമസ് അലൻ എന്ന 31-കാരൻ്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ലോസ് ഏഞ്ചൽസിലെ ടോറൺസ് എന്ന സ്ഥലത്താണ് ഇയാൾ താമസിച്ചിരുന്നത്.കഴിഞ്ഞ ആറ് വർഷമായി അദ്ദേഹം കോളേജ് പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൗൺസിലിംഗും പരീക്ഷാ തയ്യാറെടുപ്പ് സേവനങ്ങളും നൽകുന്ന സി2 എഡ്യൂക്കേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. 2024-ൽ കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, അലനെ കമ്പനിയുടെ ടീച്ചർ ഓഫ് ദ മന്ത് ആയി ലിസ്റ്റ് ചെയ്തിരുന്നു.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, അലൻ 2017 ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. കഴിഞ്ഞ വർഷം കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.കൂടാതെ, വീൽചെയറുകൾക്കുള്ള ഒരു പ്രോട്ടോടൈപ്പ് എമർജൻസി ബ്രേക്ക് വികസിപ്പിച്ചതിന് 2017-ൽ ഒരു പ്രാദേശിക മാധ്യമത്തിൽ ഇദ്ദേഹത്തെ കുറിച്ച് വാർത്ത വന്നിട്ടുണ്ട്.
ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ പ്രകാരം, 2024 ഒക്ടോബറിൽ അലൻ കമലാ ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിന് 25 ഡോളർ സംഭാവന നൽകി. അലൻ തൻ്റെ ലിങ്ക്‌ഡ്‌ഇൻ പ്രൊഫൈലിൽ ഒരു വീഡിയോ ഗെയിം ഡെവലപ്പർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
The gunman who opened fire at the White House Correspondents’ Dinner was a teacher and a game developer









