
കൊടുങ്ങല്ലൂർ: തൃശൂർ അഴീക്കോട് തീരത്ത് വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ മത്തി. 8 വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് കോളടിച്ചത്. മത്തിയുടെ വില ഉയർന്നതോടെയാണ് ഇവർക്കും നേട്ടമായത്.
അഴീക്കോട് ജെട്ടിയിലെ ലാൻഡിങ് സെന്ററിലാണ് വള്ളങ്ങൾ അടുപ്പിച്ചത്. മാസങ്ങളായി ദുരിതത്തിലായിരുന്ന തൊഴിലാളികൾക്കും വള്ള ഉടമകൾക്കും മത്തി ലഭിച്ചത്. കിലോക്ക് നിലവിൽ ഇരുന്നൂറിലേറെ രൂപ വിലയുണ്ട്. രണ്ടാഴ്ച മുൻപ് കിലോഗ്രാമിന് 350 രൂപയായിരുന്നു വില. രണ്ടാഴ്ച മുൻപ് അഴീക്കോട് നിന്നു കടലിൽ പോയ വള്ളങ്ങൾക്കു ലക്ഷങ്ങളുടെ ചെമ്മീൻ ലഭിച്ചിരുന്നു.
sardine fish auctioned 1.5 crore













