പർവതനിരകൾക്ക് താഴെ അന്യഗ്രഹജീവികളുടെ രഹസ്യ താവളങ്ങളുണ്ട്; വെളിപ്പെടുത്തലുമായി മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: ലോകത്തിലെ പ്രമുഖ പർവതനിരകൾക്ക് താഴെ അന്യഗ്രഹജീവികളുടെ അതീവ രഹസ്യ സ്വഭാവമുള്ള താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് സൈനിക ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ ലിൻ ബുക്കാനൻ. ശീതയുദ്ധകാലത്ത് യുഎസ് മിലിട്ടറിയും സിഐഎയും സംയുക്തമായി നടത്തിയിരുന്ന വിവാദപരമായ ‘റിമോട്ട് വ്യൂയിങ്’ പദ്ധതിയിലൂടെയാണ് താൻ ഈ താവളങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര പോഡ്കാസ്റ്റിലാണ് ബുക്കാനൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

മനഃശക്തി ഉപയോഗിച്ച് ദൂരെയുള്ള കാര്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന സൈനിക പദ്ധതിയായിരുന്നു ‘പ്രോജക്റ്റ് സ്റ്റാർഗേറ്റ്’. ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചപ്പോഴാണ് ഭൂമിയിലെ നാല് പ്രധാന പർവതങ്ങൾക്കുള്ളിൽ അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു. അലാസ്കയിലെ മൗണ്ട് ഹെയ്സ് (നിരീക്ഷണ കേന്ദ്രം), ഓസ്ട്രേലിയയിലെ മൗണ്ട് സീൽ (യാത്രാ കേന്ദ്രം), സിംബാബ്‌വെയിലെ മൗണ്ട് ന്യാംഗാനി (യുഎഫ്ഒ റിപ്പയറിങ് കേന്ദ്രം), സ്പെയിനിലെ മൗണ്ട് പെർഡിഡോ എന്നിവടങ്ങളിലാണ് ഈ താവളങ്ങൾ ഉള്ളതെന്നാണ് ബുക്കാനൻ്റെ വാദം.

എന്നാൽ ശാസ്ത്രലോകവും പ്രതിരോധ വിദഗ്ദ്ധരും ഈ വാദങ്ങളെ പൂർണ്ണമായി തള്ളിപ്പറയുകയാണ്. ഇത്തരം വെളിപ്പെടുത്തലുകൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയോ ഭൗതികമായ തെളിവുകളോ ഇല്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പരാജയപ്പെട്ടതിനെ തുടർന്ന് 1995-ൽ യുഎസ് സർക്കാർ ഔദ്യോഗികമായി നിർത്തലാക്കിയ പ്രോജക്റ്റ് സ്റ്റാർഗേറ്റുമായി ബന്ധപ്പെടുത്തി വരുന്ന ഇത്തരം കഥകൾ കേവലം മിഥ്യാധാരണകൾ മാത്രമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

There are secret alien bases under the mountains; Former US military officer reveals

More Stories from this section

family-dental
witywide