തിരുവല്ല സ്വദേശി കിരൺ ഈശോ ജോർജ് അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.

പഠനത്തിൽ മികവ് പുലർത്തിയ കിരൺ എം ടെക് പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി ലൈസൻസ്ഡ് സ്റ്റേഷണറി എഞ്ചിനീയർ ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്.

പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും അമ്മയ്ക്കും സഹോദരിക്കും കരുത്തും താങ്ങുമായി നിന്ന കിരൺ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.

സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം രാവിലെ 10:00 മണിക്ക് Park Funeral Chapels-ൽ നടക്കും. തുടർന്ന് Lindenhurst-ലെ Breslau Cemetery യിൽ സംസ്കാരം നടത്തും.

Thiruvalla native Kiran Eso George passes away in the United States

More Stories from this section

family-dental
witywide