ഷിക്കാഗോ മലയാളി അസോസിയേഷൻ വോളിബോൾ ടൂർണമെന്റ് കിക്കോഫ്  തൊടുപുഴ എംഎൽഎയും കേരള ഗവ. ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് നിർവ്വഹിച്ചു

മാത്യു തട്ടാമറ്റം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 5 ന് Energy Sports Complex, Bensenville, Illinois ൽ വെച്ച് നടത്തപ്പെടുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ കിക്കോഫ് പ്രൗഢഗംഭീരമായി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് അപു ജോൺ ജോസഫ് നിർവ്വഹിച്ചു.

കേരളത്തിൽ പണ്ട് മലയോരമേഖലകളിൽ മാത്രം ഒതുങ്ങിനിന്ന വോളിബോളിനെ ഏഴാം കടലിനക്കരെ നോർത്ത് അമേരിക്കയിലെ മലയാളികൾ ഇന്നുമെഞ്ചോട് ചേർത്ത് കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.

ടൂർണമെന്റ് കമ്മിറ്റിയുടെ ചെയർമാൻ ജിനു പുന്നശ്ശേരി അധ്യക്ഷത വഹിച്ച കിക്കോഫ് ചടങ്ങിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ട്രഷറർ അച്ചൻകുഞ്ഞ് മാത്യു സ്വാഗതവും പ്രസിഡന്റ് ജോസ് മണക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി.

വൈസ് പ്രസിഡന്റ് കൊച്ചുമോൻ ചിറയിൽ, സെക്രട്ടറി ബിജു മുണ്ടയ്ക്കൽ, ജോയിന്റ് സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ എന്നിവർ ഈ പൊതുയോഗത്തിൽ സന്നിഹിതരായിരുന്നു. കൂടാതെ എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ സ്പോർട്സ് ഫൗണ്ടേഷനു വേണ്ടി വൈസ് പ്രസിഡന്റ്. പയസ് ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.

ഫൗണ്ടേഷന്റെ തുടക്കം മുതലുള്ള സജീവ പ്രവർത്തകരായ അലക്സ് കൊച്ചുപുര, സിബി കദളിമറ്റം, ജെസ്സ്മോൻ പുറമഠം, പീറ്റർ കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, മുൻ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സണ്ണി വള്ളിക്കുളം, സെന്റ് മേരീസ് പള്ളി വികാരി ഷിജു മുടക്കോടിയിൽ, ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, പോൾ പീറ്റർ, ഷിബു കുളങ്ങര, അഗസ്റ്റിൻ ആലപ്പാട്ട്, ജോർജ്ജ് പണിക്കർ, സതീശൻ നായർ, ജോൺസൺ കണ്ണൂക്കാടൻ, പ്രവീൺ തോമസ്, കൈരളി ലയൺസ് പ്രസിഡന്റ് സാജൻ തോമസ്, മുഖ്യവോളിബോൾ കളിക്കാരൻ റിൻ്റോ ഫിലിപ്പ്, ടോണി സംഘാര എന്നിവർ ആശംസകൾ അർപ്പിച്ചു.

ടൂർണമെന്റിന്റെ ഫ്ലയർ പ്രകാശനം ടൂർണമെന്റ് കൺവീനർ ജോഷി പൂത്തൂരാനിൽ നിന്ന് അപു ജോൺ ജോസഫ് സ്വീകരിച്ച് നിർവ്വഹിച്ചു. ജനറൽ കൺവീനർ മാത്യു തട്ടാമറ്റം നന്ദിയും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജോസ് മണക്കാട്ട് – +1 (847) 830-4128

ജിനു പുന്നശ്ശേരി – +1 (224) 276-0163

മാത്യു തട്ടാമറ്റം – +1 (773) 317-3444

സിബി കദളിമറ്റം – +1 (847) 338-8265

പയസ് ആലപ്പാട്ട് – +1 (847) 828-5082

ജോഷി പുത്തൂരാൻ – +1 (630) 544-7780

Thodupuzha MLA and Kerala Government Chief Whip Apu John Joseph inaugurated the Chicago Malayali Association volleyball tournament kickoff