‘പുതിയ യുഎസ് പ്രദേശം’, ഇറാനെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം; ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമാക്കിയുള്ള ഡ്രോൺ ഭൂപടം പുറത്തുവിട്ടു

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ എന്ന് രേഖപ്പെടുത്തിയ ഭൂപടത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പേർഷ്യൻ ഉൾക്കടലിന്‍റെ പ്രവേശന കവാടത്തിൽ ഇറാനും ഒമാനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വട്ടമിട്ട് അടയാളപ്പെടുത്തിയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

ഹോർമുസ് കടലിടുക്കിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുന്നത് മികച്ച ആശയമാണെന്ന് ട്രംപ് മുൻപ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സോഷ്യൽ മീഡിയ നീക്കം. ഉപരോധത്തിലൂടെ പ്രദേശം തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അതിനാൽ തന്നെ ഇത് സ്വന്തം പ്രദേശമായി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ട്രംപിന്‍റെ വാദം. ഇറാനുമായുള്ള സൈനിക പോരാട്ടത്തിൽ അമേരിക്കയുടെ പ്രധാന നീക്കങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്.

ലോകത്തെ എണ്ണ വിതരണത്തിന്‍റെ പ്രധാന പാതയായ ഈ കടലിടുക്ക് ഉപരോധത്തിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും അടഞ്ഞു കിടക്കുന്നത് ആഗോളതലത്തിൽ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എന്നാൽ പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണ്ണമായി ഇരുവിഭാഗത്തിനുമില്ലെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide