ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ട്രംപിൻ്റെ നിർണായ പ്രഖ്യാപനം; യുഎസിൻ്റെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചു, വൈകാതെ കരാറിലേക്ക്

വാഷിംഗ്ടൺ: നിലവിലുള്ള നയതന്ത്ര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവെച്ച മിക്കവാറും എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. പ്രമുഖ വാർത്താ ചാനലായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ടെഹ്റാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയുകയാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഒരു ഔദ്യോഗിക കരാറിലെത്താൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം ട്രംപ് പ്രകടിപ്പിച്ചു. “നമുക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ഏതാണ്ട് എല്ലാത്തിനും അവർ സമ്മതം മൂളിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്,” ട്രംപ് പറഞ്ഞു. ഇറാൻ്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കാനുള്ള വാഷിംഗ്ടണിൻ്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകൾ നടക്കുന്നത്. ഖമേനിയുടെ സംസ്കാര ചടങ്ങുകളുമായി ഇറാൻ മുന്നോട്ടുപോകുന്നതിനിടയിലാണ് ട്രംപിൻ്റെ ഈ നിർണ്ണായക പ്രസ്താവന പുറത്തുവന്നത്.

Trump says Iran has accepted US conditions, both countries close to agreement?

More Stories from this section

family-dental
witywide