ഒന്നും ഭയക്കേണ്ട എന്ന് ട്രംപ്! ഹോർമുസ് കടലിടുക്കിലെ കടൽമൈനുകൾ നീക്കം ചെയ്തു; പുതിയവ സ്ഥാപിച്ചാൽ പൂർണ്ണമായി തകർക്കുമെന്ന് ഇറാന് മുന്നറിയിപ്പ്

ഭയക്കേണ്ട എന്ന് ട്രംപ്! ഹോർമുസ് കടലിടുക്കിലെ കടൽമൈനുകൾ നീക്കം ചെയ്തു; പുതിയവ സ്ഥാപിച്ചാൽ പൂർണ്ണമായി തകർക്കുമെന്ന് ഇറാന് മുന്നറിയിപ്പ്Trump says US will destroy any Iranian ships that place more mines in the Strait of Hormuzവാഷിം​ഗ്ടൺ: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിക്കുള്ളിൽ സ്ഥാപിച്ചിരുന്ന എല്ലാ കടൽമൈനുകളും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തതായി അമേരിക്കൻ നാവികസേന അറിയിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രദേശത്ത് പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും അല്ലെങ്കിൽ ബോട്ടും അടിയന്തിരമായും പൂർണ്ണമായും തകർക്കുമെന്ന കർശന മുന്നറിയിപ്പ് ഇറാന് നൽകിയിട്ടുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.

സ്പേസ് ഫോഴ്സിന്റെ സഹായത്തോടെ ഹോർമുസ് കടലിടുക്കിന്റെ ഓരോ ഇഞ്ചും തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതോടൊപ്പം ഇറാന്റെ പിക്ആക്സ് മൗണ്ടൻ ആണവനിലയവും ഇതിനകം തകർത്ത മറ്റ് മൂന്ന് ആണവ കേന്ദ്രങ്ങളും തങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് നിലവിലുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ മേഖലയിൽ അമേരിക്കയുടെ മുൻതൂക്കം വ്യക്തമാക്കുന്നതിനായി, തന്ത്രപ്രധാനമായ ഈ ജലപാത അമേരിക്കൻ നാവികസേന സുരക്ഷിതമാക്കിയെന്ന വാദം ട്രംപ് ആവർത്തിച്ച് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്ന് കഴിഞ്ഞ ആഴ്ചകളിലെ പ്രസ്താവനകളിലും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരവും അത്യാധുനിക സെൻട്രിഫ്യൂജുകളും സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സംശയിക്കുന്ന, മലനിരകൾക്കുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന പിക്ആക്സ് മൗണ്ടൻ ആണവനിലയത്തിന് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ വേണ്ടെന്നുവെച്ചതായി ട്രംപ് ഈ മാസാരംഭത്തിൽ പ്രഖ്യാപിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide