ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കെതിരായ യു.എൻ പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ അദ്ദേഹം, അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച റൂബിയോ, അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാനെത്തുമ്പോൾ പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടികളിൽ അതൃപ്തി അറിയിക്കണമെന്ന് ആറ് യു.എസ് കോൺഗ്രസ് അംഗങ്ങൾ അദ്ദേഹത്തിന് കത്ത അയച്ചിരുന്നു.
അതേസമയം, പാകിസ്താനുമായും ചൈനയുമായും അമേരിക്ക വളർത്തിയെടുക്കുന്ന ബന്ധത്തിൽ ഇന്ത്യക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മാർക്കോ റൂബിയോ ഉറപ്പ് നൽകി. മറ്റ് രാജ്യങ്ങളുമായുള്ള വാഷിംഗ്ടണിന്റെ നയതന്ത്ര ബന്ധങ്ങൾ ഒരിക്കലും ഇന്ത്യയുടെ താൽപ്പര്യങ്ങളെ ബാധിക്കുന്നതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് യു.എസ് മുൻഗണന നൽകുന്നുണ്ടെന്ന സന്ദേശമാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം നൽകിയിരിക്കുന്നത്.
എന്നാൽ മാർക്കോ റൂബിയോയുടെ ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. റൂബിയോയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ കോൺഗ്രസ് വക്താവ് പവൻ ഖേര, വെള്ളക്കാരന്റെ വാക്കുകൾ ആര് മുഖവിലയ്ക്കെടുക്കുമെന്ന ചോദ്യമാണ് ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ വിഷയങ്ങളിൽ യു.എസിന്റെ നിലപാടുകളെയും പ്രസ്താവനകളെയും മുൻനിർത്തി രാജ്യത്തിനകത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.
US State Secretary Marco Rubio Says No Comment on India’s Internal Matters; Congress Rejects Stance















