ഇറാൻ യുദ്ധം തന്നെ കാരണം! പണപ്പെരുപ്പം നേരിടാൻ സുപ്രധാന തീരുമാനം എടുക്കാൻ യുഎസ്; പലിശനിരക്ക് ഉയർത്താൻ ഫെഡറൽ റിസർവ് ഒരുങ്ങുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ വായ്പകൾക്ക് ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ യുദ്ധത്തിന്റെ ഫലമായി ഊർജ്ജ വില ഉയരുകയും, ഇത് വലിയ തോതിലുള്ള പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിൽ, മൂന്ന് വർഷത്തിനിടയിലെ ആദ്യത്തെ പലിശനിരക്ക് വർദ്ധനവിന് ഫെഡറൽ റിസർവ് ബുധനാഴ്ച തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

കുറഞ്ഞ പലിശനിരക്ക് വേണമെന്ന് പ്രസിഡന്റ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും, ബുധനാഴ്ച നടക്കുന്ന യോഗത്തിൽ ഫെഡറൽ ഫണ്ട് നിരക്ക് 0.25 ശതമാനം കൂട്ടാൻ ഫെഡ് അധികൃതർ തീരുമാനിക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും പ്രവചനം. വരും മാസങ്ങളിൽ ഒന്നോ രണ്ടോ തവണ കൂടി പലിശനിരക്ക് ഉയർത്തിയേക്കാമെന്നും വാൾസ്ട്രീറ്റ് നിരീക്ഷകർ കരുതുന്നു.

ഇറാൻ യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷ്യങ്ങൾ ഒന്നും കാണാത്ത സാഹചര്യത്തിൽ, ഉയർന്ന ഊർജ്ജ വില വരും മാസങ്ങളിലും തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കർശനമായ പണനയങ്ങൾ സ്വീകരിക്കാൻ ഇത് ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചേക്കാം.

More Stories from this section

family-dental
witywide