തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെക്കുറിച്ച് പരാമർശം നടത്തിയതിന്റെ പേരിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാറിനെതിരെയടക്കം കേസെടുത്തു. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി. ചെന്നിത്തലയും അമേരിക്കൻ സന്ദർശനത്തെക്കുറിച്ച് വ്യാജപ്രചരണം നടത്തിയെന്നാണ് പരാതി.
അതേസമയം അമേരിക്കന്‍ യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ അമേരിക്കന്‍ യാത്ര സംഘാടകരുടെ ചെലവിലാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ വ്യാപക പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു ഫേസ്ബുക്ക് വീഡിയോയിലൂടെ ചെന്നിത്തല രംഗത്തെത്തിയത്.
‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഞാനും ഭാര്യയും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് അദ്ദേഹവുമായുള്ളത്. ഇവിടെ വന്നപ്പോള്‍ പ്രവാസി മലയാളി സംഘടനകളുടെ പരിപാടിയിലും ഓണാഘോഷങ്ങളിലും പങ്കെടുത്തു. സാം പിത്രോദയുടെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തി. മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി, പന്തളം സുധാകരന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും സന്ദര്‍ശനത്തിനുണ്ടായിരുന്നു. പിന്നേ സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’ – ചെന്നിത്തല വിഡിയോയില്‍ വ്യക്തമാക്കി.
Remarks on Chennithala’s foreign trip: Case registered against KS Arunkumar and Porali Shaji













