ഇറാനെതിരെ വോട്ട് ചെയ്ത് 21 രാജ്യങ്ങൾ, പിന്തുണച്ച് റഷ്യയും ചൈനയും നൈജറും; യുറേനിയം ശേഖരം വെളിപ്പെടുത്തണം, പ്രമേയം പാസായി

വിയന്ന: തങ്ങളുടെ പക്കലുള്ള അവശേഷിക്കുന്ന യുറേനിയം ശേഖരം അടിയന്തിരമായി വെളിപ്പെടുത്തണമെന്നും പരിശോധനകൾക്കായി പൂർണ്ണമായ അനുമതി നൽകണമെന്നും ഇറാനോട് ആവശ്യപ്പെടുന്ന ശക്തമായ പ്രമേയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പാസാക്കി. റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ട വിവര പ്രകാരം ഐഎഇഎയുടെ 35 അംഗ ഗവേണിംഗ് ബോർഡാണ് ബുധനാഴ്ച ഈ സുപ്രധാന പ്രമേയം പാസാക്കിയത്.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇറാന് എതിരെ ഈ പുതിയ പ്രമേയം സമർപ്പിച്ചത്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നടന്ന വോട്ടെടുപ്പിൽ 21 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 10 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മൂന്ന് രാജ്യങ്ങൾ പ്രമേയത്തെ ശക്തമായി എതിർത്ത് വോട്ട് ചെയ്തു. റഷ്യ, ചൈന, നൈജർ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തതെന്ന് നയതന്ത്രജ്ഞർ വെളിപ്പെടുത്തി.

തങ്ങളുടെ ആണവ പദ്ധതികൾ തികച്ചും സമാധാനപരമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കൃത്യമായ വിവരങ്ങൾ നൽകാൻ അവർ തയ്യാറാകാത്തതാണ് ഈ പാശ്ചാത്യ പ്രമേയത്തിലേക്ക് നയിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസും ഇറാനും തമ്മിൽ സൈനിക സംഘർഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ, പുതിയ പ്രമേയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide