
വാഷിംഗ്ടൺ / ടെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം നടത്തുന്ന ശക്തമായ ആക്രമണം പത്താം ദിവസത്തിലേക്ക് കടന്നു. തുടർച്ചയായ പത്താം രാത്രിയിലെ വ്യോമാക്രമണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ആക്രമണം ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു.
ഇറാനിന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രഹരം.
“ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ തടയുന്നതിനും അവരുടെ ആക്രമണ ശേഷി ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി.”- സെന്റകോം പ്രസ്താവനയിൽ വ്യക്തമാക്കി.
വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് യു.എസ് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയിലെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ആക്രമണം തുടരുമെന്ന സൂചനയാണ് യു.എസ് കേന്ദ്രങ്ങൾ നൽകുന്നത്.
US airstrikes continue in Iran; Army says strike completed on 10th night














