കേരളത്തിൽ സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി; സംസ്ഥാനത്തെ വടക്കൻ-തെക്കൻ ക്ലസ്റ്ററുകളാക്കി വിഭജിച്ചു, പ്രമുഖ നേതാക്കൾക്ക് വിവിധ ചുമതല

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ബി.ജെ.പി. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വടക്കൻ, തെക്കൻ എന്നിങ്ങനെ രണ്ട് മേഖല ക്ലസ്റ്ററുകളായി വിഭജിച്ചു. ഇതിൽ വടക്കൻ മേഖലയുടെ സംഘടനാ ചുമതല മുതിർന്ന നേതാവ് എം.ടി. രമേശിനും തെക്കൻ മേഖലയുടെ ചുമതല എസ്. സുരേഷിനുമാണ് നൽകിയിരിക്കുന്നത്.

മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ ബി.ജെ.പി ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തി. അതോടൊപ്പം അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും പാർട്ടി പുതുതായി നിയമിച്ചിട്ടുണ്ട്. വിവിധ മോർച്ചകളുടെയും വകുപ്പുകളുടെയും ചുമതലകളിലും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഒ.ബി.സി മോർച്ച പ്രഭാരിയായി അഡ്വ. കെ.കെ. അനീഷ് കുമാർ, എസ്.സി മോർച്ച പ്രഭാരിയായി കെ. സോമൻ, എസ്.ടി മോർച്ച പ്രഭാരിയായി പി. ശ്യാംരാജ് എന്നിവരെ നിയോഗിച്ചു. അഡ്വ. ഷോൺ ജോർജിന് മൈനോറിറ്റി മോർച്ച, സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതല നൽകി. കിസാൻ മോർച്ച പ്രഭാരിയായി സി. കൃഷ്ണകുമാർ, യുവ മോർച്ച പ്രഭാരിയായി അഡ്വ. പി. സുധീർ, മഹിള മോർച്ച പ്രഭാരിയായി അഡ്വ. ബി. ഗോപാലകൃഷ്ണൻ എന്നിവരും പ്രവർത്തിക്കും. കൂടാതെ റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക് എന്നിവയുടെ ചുമതല അഡ്വ. എസ്. ജയസൂര്യനാണ് നൽകിയിട്ടുള്ളത്.

BJP Restructures Organizational Setup in Kerala; Divides State into North and South Clusters

More Stories from this section

family-dental
witywide