റിപ്പോർട്ടർ ടിവി റെയ്ഡ്: നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് തികച്ചും നിയമപരമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ റെയ്ഡ്. റെയ്ഡ് എവിടെയൊക്കെ നടത്തണം എന്നത് പൊലീസിൻ്റെ മാത്രം തീരുമാനമാണെന്നും ഇതിൽ സർക്കാരിൻ്റെ യാതൊരുവിധ ഇടപെടലുകളുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) ഇന്ന് പുലർച്ചെ ചാനൽ ഓഫീസിൽ അപ്രതീക്ഷിത പരിശോധന നടത്തിയത്. എന്നാൽ ഈ റെയ്ഡിന് ഡി ജി പി മുൻകൂട്ടി അനുമതി നൽകിയിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കായിക വകുപ്പ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ചാനൽ ഓഫീസിലും റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോഴും ചാനലിന്റെ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, റെയ്ഡ് വിവരം താൻ അറിഞ്ഞത് പോലും ആ ചാനലിലൂടെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Reporter TV Raid: V.D. Satheesan terms it a legal intervention.

Also Read

More Stories from this section

family-dental
witywide