
വാഷിംഗ്ടൺ: സൗദി അറേബ്യക്കും കുവൈറ്റിനും കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വിൽക്കുന്നതിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. സൗദി അറേബ്യക്ക് 1.96 ബില്യൺ ഡോളറിന്റെ (ഏകദേശം 16,000 കോടിയിലധികം രൂപ) ആയുധ വില്പനയ്ക്കും, കുവൈറ്റിന് വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 484 മില്യൺ ഡോളറിന്റെ പ്രത്യേക പാക്കേജിനുമാണ് പ്രാഥമിക അനുമതി ലഭിച്ചിരിക്കുന്നത്. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം കൊടുംപിരി കൊടുംപിരി കൊള്ളുന്നതിനിടയിലാണ് ഈ നന്ത്ര പ്രധാന നീക്കം.
അത്യാധുനിക കൃത്യതയോടെ വായുവിൽ നിന്നും ഭൂമിയിൽ നിന്നും പ്രയോഗിക്കാവുന്ന 20,000 എപിക്യുഡബ്ല്യുഎസ് ഗൈഡൻസ് സെക്ഷനുകൾ, ലോഞ്ചറുകൾ, വാർഹെഡുകൾ, സ്പെയർ പാർട്സുകൾ എന്നിവയുൾപ്പെടെയുള്ള വൻ ആയുധശേഖരമാണ് സൗദിക്ക് നൽകുന്നത്. ഇതിനൊപ്പം ആവശ്യമായ പരിശീലനവും ലോജിസ്റ്റിക് പിന്തുണയും യു.എസ് നൽകും. കുവൈറ്റിലെ സി-17 തന്ത്രപ്രധാന സൈനിക വിമാനങ്ങളുടെ മെയിന്റനൻസ് പിന്തുണ, സോഫ്റ്റ്‌വെയർ, പരിശീലനം എന്നിവ ഉറപ്പാക്കുന്നതാണ് രണ്ടാമത്തെ കരാർ. യു.എസ് കോൺഗ്രസിന്റെ അന്തിമ പുനഃപരിശോധനയ്ക്ക് ശേഷമായിരിക്കും ഈ പ്രതിരോധ കരാറുകൾ നടപ്പിലാക്കുകയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
US approves sale of billions of dollars worth of weapons to Saudi Arabia and Kuwait as war rages















