ഇറാന്റെ ഉൾപ്രദേശങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചേക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്കെതിരെ സൈനിക നടപടി ശക്തമാക്കി അമേരിക്ക. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ധാരണയോ കരാറോ ഉണ്ടായില്ലെങ്കിൽ, നിലവിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഇറാന്റെ ഉൾപ്രദേശങ്ങളിലേക്ക് വരെ ആക്രമണം വ്യാപിപ്പിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ യു.എസ് സെൻട്രൽ കമാൻഡ് വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഈ സൈനിക നടപടിയിൽ ഇറാന്റെ തീരസംരക്ഷണ സേനാ സ്റ്റേഷനുകൾ, ഡ്രോൺ-മിസൈൽ വിന്യാസ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നാണ് സൂചന.

Trump warns of possible attack on Iran’s interior

More Stories from this section

family-dental
witywide