ഇറാനിൽ യുഎസ് ആക്രമണം ശക്തം: മരണം 35 ആയി, തിരിച്ചടി കടുപ്പിച്ച് ഇറാനും, കുവൈറ്റിലും ബഹ്‌റൈനിലും സൈറണുകള്‍ മുഴങ്ങി

ടെഹ്‌റാൻ: ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കൻ സേന വ്യോമാക്രമണം ശക്തമാക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നതായി ഇറാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് തിരിച്ചടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖലയിലുടനീളം ഇറാൻ പ്രതികാര ആക്രമണങ്ങൾ അഴിച്ചുവിട്ടു, ബഹ്‌റൈനിൽ സൈറണുകൾ മുഴങ്ങുന്നു, കുവൈറ്റ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്‌.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഏറ്റവും വലിയ ദ്വീപായ ക്യൂഷം, പ്രമുഖ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം. കൂടാതെ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയായ സിസ്താൻ പ്രവിശ്യയിലെ ചബഹാർ, കൊനാരക്, റാസ്ക് സിറ്റി എന്നിവടങ്ങളിലും അമേരിക്കൻ ബോംബാക്രമണം നടന്നു.

ഇറാന്റെ പ്രധാന നഗരങ്ങളിലൊന്നായ അഹ്വാസിലും കടുത്ത ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇവിടെയുള്ള ഒരു ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആശുപത്രിയിലെ കുട്ടികളുടെ ക്യാൻസർ ചികിത്സാ വിഭാഗത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് രോഗികളെ അടിയന്തിരമായി ഒഴിപ്പിച്ചു.

അതേസമയം, തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക ക്യാമ്പുകൾക്ക് നേരെ ഇറാൻ ഇതിനകം തന്നെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു സമ്പൂർണ്ണ യുദ്ധഭീതി നിഴലിക്കുകയാണ്.

US attack on Iran intensifies: Death toll rises to 35, Iran retaliates, sirens sound in Kuwait and Bahrain

More Stories from this section

family-dental
witywide