യു.എസ്-ഇറാൻ ചർച്ചകൾ പരാജയഭീതിയിൽ; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു, ബ്രെൻ്റ് ക്രൂഡ് 104 ഡോളറിലേക്ക്

ന്യൂയോർക്ക്: യു.എസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിൽ സംശയം ഉടലെടുത്തതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിച്ചു. ഇറാൻ്റെ യുറേനിയം ശേഖരത്തെക്കുറിച്ചും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെക്കുറിച്ചുമുള്ള തർക്കങ്ങളിൽ ഇരുരാജ്യങ്ങളും ഇപ്പോഴും ഉറച്ചുനിൽക്കുന്നതാണ് വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇതോടെ നിക്ഷേപകർ ആശങ്കയിലാണ്.

വെള്ളിയാഴ്ച ആഗോള വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.38 ഡോളർ (2.3 ശതമാനം) വർദ്ധിച്ച് 104.96 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 1.73 ഡോളർ (1.8 ശതമാനം) ഉയർന്ന് 98.08 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇരു ബഞ്ച്മാർക്കുകളിലെയും ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വിപണി ശക്തമായി തിരിച്ചുകയറുകയായിരുന്നു. വരും ദിവസങ്ങളിലും എണ്ണവിലയിൽ വൻ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

US-Iran talks in danger of failure; Oil prices surge in global markets, Brent crude hits $104

More Stories from this section

family-dental
witywide