നീണ്ട ചർച്ചകൾക്കൊടുവിൽ മാപ്പ് നൽകി പുടിൻ, ട്രംപിന്‍റെ നിർണായക ഇടപെടൽ; റോബർട്ട് ഗിൽമാനെ റഷ്യ മോചിപ്പിച്ചു; അമേരിക്കയിൽ തിരിച്ചെത്തി

വാഷിംഗ്ടൺ: ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് റഷ്യ മാനുഷിക പരിഗണന മുൻനിർത്തി മോചിപ്പിച്ച മുൻ യുഎസ് മാരിൻ കമാൻഡോയും മുൻ അധ്യാപകനുമായ റോബർട്ട് ഗിൽമാൻ (32) അമേരിക്കയിൽ തിരിച്ചെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 2022 മുതൽ റഷ്യയിൽ തടവിൽ കഴിഞ്ഞിരുന്ന ഗിൽമാന്‍റെ മോചനം സാധ്യമായതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

തടവറയിൽ അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായ ഗിൽമാൻ മരണത്തോടടുക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുടിൻ ഗിൽമാന് മാപ്പ് നൽകിയതിനെ തുടർന്ന് യാതൊരുവിധ തടവുകാരെ പകരം കൈമാറാതെയാണ് റഷ്യ ഇയാളെ പൂർണ്ണമായും മാനുഷിക പരിഗണനയോടെ മോചിപ്പിച്ചത്.

പ്രത്യേക മെഡിക്കൽ വിമാനത്തിൽ അമേരിക്കയിലേക്ക് കൊണ്ടുവന്ന ഗിൽമാനെ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സെബ് ഗോർക്കയും ചേർന്ന് സ്വീകരിച്ചു. തടവറയിൽ നിന്ന് മോചിതനായാൽ തനിക്ക് ലഭിക്കണമെന്ന് ഗിൽമാൻ ആവശ്യപ്പെട്ട ചീസ് ബർഗറും മിൽക്ക് ഷേക്കും നൽകിയാണ് ഉദ്യോഗസ്ഥർ ഇയാളെ സ്വീകരിച്ചത്. ഉപദ്രവങ്ങൾ മൂലമുണ്ടായ ശാരീരിക-മാനസിക പ്രയാസങ്ങൾക്ക് ഗിൽമാന് ഇനി വിദഗ്ദ്ധ മെഡിക്കൽ പരിശോധനകളും ചികിത്സകളും ലഭ്യമാക്കും.

More Stories from this section

family-dental
witywide