ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിജി റ്റോം. (ഫൊക്കാന പി. ആർ. ഓ. )

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോർക്ക് മെട്രോ റീജിയന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉഷ ജോർജിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പുതിയ ഭാരവാഹികളായി ഡോൺ തോമസ് (റീജിയണൽ സെക്രട്ടറി), തോമസ് സക്കറിയ (സുജിത്) (റീജിയണൽ ട്രഷറർ), ഡോ. അന്ന ജോർജ് (റീജിയണൽ വിമൻസ് ഫോറം ചെയർ), ലൈസി അലക്സ് (റീജിയണൽ ജോയിന്റ് സെക്രട്ടറി), ബാഹുലേയൻ രാഘവൻ (റീജിയണൽ ജോയിന്റ് ട്രഷറർ), ഷാജി എണ്ണചേരിൽ (റീജിയണൽ പി.ആർ.ഒ.), ജോണി സക്കറിയ (റീജിയണൽ ഓഡിറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കെആർകെ, റോജിസ് ഫിലിപ്പ്, ചെറിയാൻ പാലത്ര, ജൂബി വെട്ടം, ജോബി ജോർജ്, ശോശാമ്മ ആൻഡ്രൂസ്, ഡെയ്സി ജോസഫ്, ഗ്രേസ് അലക്സാണ്ടർ, മേരിക്കുട്ടി മൈക്കിൾ, സൂസൻ തോമസ്, റോയ് കുര്യാക്കോസ്, ബെന്നി ഇട്ടീര എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.

കൂടാതെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, ചെറിയാൻ പെരുമാൾ, റെജി വർഗീസ് എന്നിവരും ബോർഡ് അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ് പാലത്ര എന്നിവരും റീജിയണൽ കമ്മിറ്റിയുടെ ഭാഗമായിരിക്കും.

ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുകയും മലയാളി സമൂഹത്തിലെ വിവിധ തലമുറകളെ ഒരുമിപ്പിക്കുകയും ചെയ്യുന്നതിനായിരിക്കും അടുത്ത രണ്ട് വർഷങ്ങളിൽ മുൻഗണന നൽകുകയെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ഉഷ ജോർജ് അറിയിച്ചു.

അടുത്ത രണ്ട് വർഷങ്ങളിൽ ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും ജനപങ്കാളിത്തമുള്ളതുമാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് റീജിയണൽ സെക്രട്ടറി ഡോൺ തോമസ് അറിയിച്ചു.

സംഘടനയുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനൊപ്പം സമൂഹത്തിന് പ്രയോജനപ്പെടുന്ന പുതിയ പദ്ധതികൾക്ക് പിന്തുണ നൽകുമെന്ന് റീജിയണൽ ട്രഷറർ തോമസ് സക്കറിയ (സുജിത്) അറിയിച്ചു. .

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും വനിതകളുടെ നേതൃത്വപാടവവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും റീജിയണൽ വിമൻസ് ഫോറം ചെയർ ഡോ. അന്ന ജോർജ് അറിയിച്ചു.

ഫൊക്കാനയുടെ ദേശീയ നേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനൊപ്പം ന്യൂയോർക്ക് മെട്രോ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും നിലനിർത്തുന്നതിനും പുതിയ തലമുറയെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും കമ്മിറ്റി മുൻഗണന നൽകും.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ടീമിന്റെയും ഒപ്പം അടുത്ത രണ്ട് വർഷം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉഷ ജോർജ് പറഞ്ഞു

ഈ ദൗത്യത്തിൽ എല്ലാ മലയാളി സംഘടനകളുടെയും പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണ പിന്തുണയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide