ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്; പുനരുദ്ധാരണത്തിന് കോടികൾ വേണ്ടിവരും

പേർഷ്യൻ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും ഇറാന്റെ ആക്രമണത്തിൽ വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. പ്രാഥമികമായി കണക്കാക്കിയതിനേക്കാൾ വലിയ തകർച്ചയാണ് ഉണ്ടായതെന്നും ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ ചിലവാക്കേണ്ടി വരുമെന്നും യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. കമാൻഡ് സെന്ററുകൾ, വെയർഹൗസുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായാണ് വിവരം.

യുഎസിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാനിയൻ വിമാനങ്ങൾ താവളങ്ങളിൽ നാശം വിതച്ചതായാണ് സൂചനകൾ. സൈനിക നിരീക്ഷണത്തിന് ആവശ്യമായ റഡാർ സംവിധാനങ്ങൾക്കും റൺവേകൾക്കും ചില യുദ്ധവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് പ്രതിരോധ വകുപ്പോ സെൻട്രൽ കമാൻഡോ ഇതുവരെ തയ്യാറായിട്ടില്ല. ഇറാനിയൻ എഫ്-5 വിമാനം അമേരിക്കൻ പ്രതിരോധം ഭേദിച്ച് ആക്രമണം നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നാശനഷ്ടങ്ങൾ മറച്ചുവെക്കുന്ന പെന്റഗണിന്റെ നിലപാടിനെതിരെ അമേരിക്കയിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്. പ്രതിരോധ ആവശ്യങ്ങൾക്കായി പെന്റഗൺ 200 ബില്യൺ ഡോളറിലധികം കോൺഗ്രസിനോട് ആവശ്യപ്പെടുമ്പോഴും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ ആരോപിക്കുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ മാത്രം 11 ബില്യൺ ഡോളർ യുഎസ് ചെലവാക്കിയെന്നാണ് കണക്കുകൾ. മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകളും ഇതോടെ ശക്തമായിരിക്കുകയാണ്.

US military bases suffer heavy damage in Iranian attacks; repair costs estimated in billions

More Stories from this section

family-dental
witywide