സമയം തീരുകയാണ്; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് കൂടുതൽ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ചർച്ചകൾ നിലവിൽ നിലച്ച സാഹചര്യത്തിൽ “സമയം തീരുകയാണ്” എന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.“ഇറാൻ വേഗത്തിൽ നീങ്ങണം. അല്ലെങ്കിൽ അവരിൽ ഒന്നും ശേഷിക്കില്ല,” എന്ന് ട്രംപ് തന്റെ Truth Social പ്ലാറ്റ്ഫോമിൽ കുറിച്ചു. “സമയം അത്യന്താപേക്ഷിതമാണ്” എന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ചർച്ച നടത്താനിരിക്കെയാണ് ഈ പ്രതികരണം.അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ടെഹ്റാൻ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് അമേരിക്ക യാതൊരു വ്യക്തമായ ഇളവും നൽകിയിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം ചർച്ചകൾ പ്രതിസന്ധിയിലാകുമെന്ന് അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

യുദ്ധം ഉടൻ അവസാനിപ്പിക്കുക, ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം പിൻവലിക്കുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. അതിന് മറുപടിയായി, ഇറാൻ ഒരു ആണവ കേന്ദ്രം മാത്രം പ്രവർത്തിപ്പിക്കണമെന്നും ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ തുടരുന്നതിനാൽ ആഗോള എണ്ണവില കുത്തനെ ഉയർന്നിരിക്കുകയാണ്. ലോകത്തിലെ എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം 20 ശതമാനം ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചയിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും ഇപ്പോഴും ധാരണയിൽ നിന്ന് ഏറെ അകലെയാണെന്നാണ് വിലയിരുത്തൽ.

US President Donald Trump has warned Iran the “clock is ticking” as talks to bring the war to an end have stalled.

More Stories from this section

family-dental
witywide