
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. ലഖ്നൗവിൽ നിന്ന് സുൽത്താൻപുർ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയാണ് സംഭവം. അഞ്ച് വാഹനങ്ങളടങ്ങിയ വാഹനവ്യൂഹത്തിലെ മുൻപിലത്തെ വാഹനം ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കുകളില്ലെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.
ആംബുലൻസിൽ തട്ടിയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. രാജ്യതലസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഹലിയാപുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. വാഹനങ്ങളിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർക്കും രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
Rahul Gandhi’s Convoy Collides with Ambulance in UP; Leader Unhurt















