
തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇളയ ദളപതി വിജയ്. ഇന്ന് രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് വിജയ് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വിജയ് തമിഴ് നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകുന്നത്.
തിരഞ്ഞെടുപ്പിൽ രണ്ട് ദ്രാവിഡ മുന്നണികള്‍ക്കെതിരെ മത്സരിച്ച് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ അത് മതിയാകാതെ വന്നു. 116 സീറ്റുകളില്‍ എത്തിയെങ്കിലും രണ്ട് സീറ്റുകള്‍ക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ 120 സീറ്റിൻ്റെ പിൻബലത്തോടെ വിജയ് സർക്കാർ ഭരണത്തിലേറാൻ പോകുന്നത്.
ഭരണത്തിൽ പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരും ചൂണ്ടികാട്ടുന്നുവെങ്കിലും വിജയ് എന്ന സി ജോസഫ് വിജയ് യില്‍ വലിയ പ്രതീക്ഷയാണ് തമിഴ്നാട്ടിലെ സാധാരണ ജനങ്ങള്‍ ആർപ്പിക്കുന്നത്. വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
Vijay to take oath as Tamilnadu Chief Minister today










