മുഖ്യമന്ത്രിയെ നായ എന്ന് വിളിച്ചു, മുക്കിൽ പഞ്ഞിവച്ച് ഇരുത്തിക്കും എന്നും പരാമർശം; വിജയ്‌ക്കെതിരെ ഡിഎംകെ വനിതാ നേതാവിന്റെ അസഭ്യവർഷം; കേസെടുക്കണമെന്ന് ടിവികെ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ അസഭ്യവർഷവുമായി ഡി.എം.കെ വനിതാ നേതാവ്. വിജയ്‌യെ ‘നായ’ എന്ന് വിളിച്ച നേതാവ്, ഈ രീതിയിൽ മുന്നോട്ടുപോയാൽ അദ്ദേഹം വൈകാതെ മൂക്കിൽ പഞ്ഞി വെച്ച് ഇരിക്കേണ്ടി വരുമെന്നും പ്രസംഗത്തിൽ പറഞ്ഞു. ഡി.എം.കെ എം.പി കനിമൊഴി വേദിയിൽ ഇരിക്കെയായിരുന്നു ഈ വിവാദ പരാമർശങ്ങൾ. നേതാവിന്റെ പ്രസംഗത്തിന് സദസ്സിലുണ്ടായിരുന്ന ഡി.എം.കെ അണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും, കനിമൊഴി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, വേദിയിലുണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെയുള്ള ഈ അധിക്ഷേപ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടി.വി.കെ (TVK) സൈബർ പോരാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ നായ എന്ന് വിളിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡി.എം.കെ നേതാവിനെതിരെയും, വേദിയിലിരുന്ന് ഇതിനെ പ്രോത്സാഹിപ്പിച്ചവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ടി.വി.കെയുടെ ആവശ്യം. സംഭവത്തെ തുടർന്ന് തമിഴ്നാട് രാഷ്ട്രീയത്തിൽ ഡി.എം.കെ-ടി.വി.കെ വാക്പോര് കൂടുതൽ ശക്തമായിരിക്കുകയാണ്.

DMK Woman Leader Abuses TN CM Vijay During Speech; TVK Demands Immediate Legal Action

More Stories from this section

family-dental
witywide