യൂത്ത് കോൺഗ്രസ്‌ നൈറ്റ് മാർച്ചിന് നേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പി ഏറും, തിരിച്ച് പന്തമെറിഞ്ഞു, എസ്എഫ്ഐയുമായി ഏറ്റുമുട്ടൽ; തലസ്ഥാനത്ത് തീക്കളി, എങ്ങും തെരുവ് യുദ്ധം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ ഏറ്റുമുട്ടൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും മന്ത്രിമാരുടെ വാഹനങ്ങൾക്ക് നേരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധങ്ങളിൽ പ്രതിഷേധിച്ചും സംഘടിപ്പിച്ച മാർച്ച് പാളയത്ത് എത്തിയപ്പോഴാണ് സംഘർഷം ഉടലെടുത്തത്. ഷാഫി പറമ്പിൽ എം.പി, മന്ത്രി ഒ.ജെ. ജനീഷ് എന്നിവർ ചേർന്ന് മാർച്ച് ഉദ്ഘാടനം ചെയ്യാനിരിക്കെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

പ്രകോപനത്തിന് പിന്നാലെ നൈറ്റ് മാർച്ചിനായി കരുതിയിരുന്ന പന്തങ്ങൾ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഹോസ്റ്റൽ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ജനലുകളിലും നിർത്തിയിട്ടിരുന്ന കാറിന് മുകളിലും പന്തങ്ങൾ വീണ് തീ പടർന്നതോടെ സ്ഥലത്ത് വൻ പരിഭ്രാന്തി പരന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കറണ്ട് പുനഃസ്ഥാപിക്കാതെ തീയണയ്ക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിനുള്ളിലെ വിദ്യാർത്ഥികൾ തടസ്സം സൃഷ്ടിച്ചു. ഒടുവിൽ ഹോസ്റ്റൽ മതിലിന് പുറത്തുനിന്നാണ് ഫയർഫോഴ്സിന് വെള്ളമടിക്കേണ്ടി വന്നത്.

പിന്നീട് സംഘർഷം സെക്രട്ടറിയേറ്റിന് മുന്നിലേക്കും യൂണിവേഴ്സിറ്റി കോളേജ് പരിസരത്തേക്കും പടർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ച് തകർത്തതോടെ പ്രകോപിതരായ പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകയറി എസ്.എഫ്.ഐയുടെ ഫ്ലക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചു. തുടർന്ന് വീണ്ടും മെൻസ് ഹോസ്റ്റൽ ഭാഗത്തേക്ക് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഹോസ്റ്റലിനുള്ളിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ കല്ലേറും ഏറ്റുമുട്ടലും രൂക്ഷമായി.

ഹോസ്റ്റലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയാൻ പോലീസ് ശ്രമിച്ചതോടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കടുത്ത വാക്കേറ്റവും തള്ളുമുണ്ടായി. വീണ്ടും ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങളും കല്ലുകളും എറിഞ്ഞതോടെ സ്ഥതിഗതികൾ നിയന്ത്രണതീതമായി. തുടർന്ന് അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. തലസ്ഥാനത്ത് നിലവിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Violent Clashes Erupt During Youth Congress Night March in Thiruvananthapuram: Stones and Torches Hurled, Police Resort to Lathicharge and Tear Gas

More Stories from this section

family-dental
witywide