വിഷു ബംപർ നറുക്കെടുപ്പ് ഫലം പുറത്ത്; 12 കോടി തൂക്കിയത് നമ്പർ VB 135452 ടിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് 12 കോടി സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കണ്ടെത്തിയത്. VB135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹരായ ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ അനിൽ ഡി. എന്ന ഏജൻ്റിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

അതേ മയം, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകൾകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 എന്നീ നമ്പറുകൾക്ക് ലഭിച്ചു. നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578 എന്നീ നമ്പറുകൾ കരസ്ഥമാക്കി.

സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 11,58,480 ടിക്കറ്റുകൾ ജില്ലയിൽ വിറ്റിറ്റുണ്ട്. തൃശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ നടന്നത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബംപര്‍ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

Vishu Bumper lottery results out; 12 crores won on ticket number VB 135452

More Stories from this section

family-dental
witywide