‘പ്രായപൂർത്തിയാകാത്ത കുട്ടിയെ കുറ്റവാളിയെന്ന് വിളിക്കാനാകില്ല, 17 കാരന്‍റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തു’, ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷനോട് കടുപ്പിച്ച് കോടതി

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രായപൂർത്തിയാകാത്ത 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി പരിഗണിക്കുന്നത് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജി പരിഗണവേ പ്രോസിക്യൂഷനെതിരെ കോടതി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. 17-കാരന്റെ സ്വകാര്യ വിവരങ്ങൾ പുറത്തുചോർന്ന സംഭവത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ‘കുറ്റവാളി’ എന്ന് വിളിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സൈബർ പോലീസിന് നിർദേശം നൽകിയ കോടതി, വിഷയത്തിൽ റിപ്പോർട്ടും കേസ് ഡയറിയും തിങ്കളാഴ്ച സമർപ്പിക്കാൻ ഉത്തരവിട്ടു. അതേസമയം, നരഹത്യാ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ 17-കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന യാത്രക്കാരൻ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയപാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും സ്കൂട്ടർ പൂർണമായി തകരുകയും ചെയ്തിരുന്നു.

Cheranalloor Accident Case: Court Slams Prosecution, Says Minor Cannot Be Called Criminal

More Stories from this section

family-dental
witywide