തൂക്കിയത് പൊന്നൻ! വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാനെ കണ്ടെത്തി, ലോട്ടറി കച്ചവടം നടത്തി കഴിയുന്ന കുടുംബം

കൊല്ലം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. ശൂരനാട് സ്വദേശിയായ പൊന്നനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയായ പൊന്നനും ഭാര്യ രാധാമണിയും മകന്‍ വിനോദ് കുമാറും ചേര്‍ന്നാണ് ലോട്ടറി വില്‍പ്പന നടത്തുന്നത്. കോവിഡ് കാലത്താണ് കുടുംബം ലോട്ടറി കച്ചവടത്തിലേക്ക് കടന്നത്.

അമ്മാ ഏജന്‍സിയില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് ടിക്കറ്റ് വാങ്ങിയതെന്ന് പൊന്നന്‍ പറഞ്ഞു. വില്‍ക്കാനുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ പോയപ്പോഴാണ് ഈ ടിക്കറ്റ് എടുത്തത്. തന്റെ ഭാഗ്യ നമ്പറായ “2” ഉണ്ടായിരുന്നതിനാലാണ് ടിക്കറ്റ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ വീട്ടിലാണ് മൂന്ന് അംഗ കുടുംബം താമസിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു വിഷു ബമ്പര്‍ നറുക്കെടുപ്പ്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അനില്‍ ഡി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍: VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998. ഈ വര്‍ഷത്തെ വിഷു ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് പൂര്‍ണമായും വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരുന്നത്.

More Stories from this section

family-dental
witywide