എൽനിനോ പ്രതിഭാസം എത്തുന്നതായി മുന്നറിയിപ്പ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശങ്കയിൽ

ന്യൂയോർക്ക്: എൽനിനോ പ്രതിഭാസം എത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ്റെ മുന്നറിയിപ്പ്. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം ആ ഗോള താപനിലയിൽ മാറ്റങ്ങൾ വരുത്തുന്ന പ്രതിഭാസമാണ് എൽനിനോ. ഈ വർഷത്തെ കാലവർഷത്തെ ദുർബലമാക്കി ആഗോള താപനിലയിൽ വൻ വർദ്ധനവുണ്ടാകാൻ എൽനിനോ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

ജൂൺ മുതൽ ഓഗസ്റ്റ് വരെ ചൂട് വർധിക്കാൻ കാരണമാകുന്ന എൽനിനോ ശക്തിപ്രാപിക്കാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎംഒ അറിയിക്കുന്നത്. പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമുള്ള ഉപരിതല ജലത്തിന് അസാധാരണമാംവിധം ചൂട് കൂടുന്ന അവസ്ഥയാണിത്.

അതിനാൽ ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ വലിയ വരൾച്ചയ്ക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്. മൂന്ന് മുതൽ ഏഴ് വർഷം കൂടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എൽനിനോ. ഇത്തവണത്തേത് സാധാരണയുണ്ടാകുന്ന എൽനിനോയെക്കാൾ കടുത്തതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Warning of El Nino phenomenon approaching; Countries including India are concerned

More Stories from this section

family-dental
witywide