“പൂച്ച പെറ്റ് കിടക്കുവല്ല”; ഖജനാവിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ബാക്കി വെച്ചത് 5429 കോടി രൂപ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്ന വാദങ്ങൾ പൊളിയുന്ന കണക്കുകൾ പുറത്ത്. ഖജനാവിൽ ക്യാഷ് ബാലൻസായി 5429 കോടി രൂപ ട്രഷറിയിൽ ഉണ്ടെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. ധനവകുപ്പിൻ്റെ വിവരാവകാശ മറുപടിയിലാണ് നിര്‍ണായക വിവരമുള്ളത്. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്.പുതിയ യുഡിഎഫ് ഗവൺമെൻ്റ് ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് ഖജനാവിലെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ കേരളം പാപ്പരായ സംസ്ഥാനമെന്ന പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രി സതീശൻ്റെ മനസിൽ പല സ്വപ്നങ്ങളും കാണും, തുടക്കത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും എ.കെ. ആൻ്റണി പറഞ്ഞിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു

അതേസമയം, എ.കെ ആൻ്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തിയിരുന്നു. കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ.കെ. ആൻ്റണിണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ് എന്നായിരുന്നു കെ.എൻ. ബാലഗോപാലിൻ്റെ പ്രതികരണം. ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

When the UDF government came to power the balance in the treasury was Rs. 5429 crore

More Stories from this section

family-dental
witywide