വീണ്ടും ട്രംപിൻ്റെ ബാൻ! എയർ ഫോഴ്സ് വണ്ണിൽ സി.എൻ.എൻ മാധ്യമപ്രവർത്തകർക്ക് വിലക്ക്; വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

വാഷിംഗ്ടൺ: പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ കയറി യാത്ര ചെയ്യുന്നതിൽ നിന്ന് സി.എൻ.എൻ ചാനലിനെ വൈറ്റ് ഹൗസ് വിലക്കി. ടെന്നീസിയിലെ ഒരു കോളേജ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന യാത്ര റിപ്പോർട്ട് ചെയ്യേണ്ട മാധ്യമ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്ന സി.എൻ.എൻ മാധ്യമപ്രവർത്തകർക്കാണ് ഈ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

പ്രധാന മാധ്യമങ്ങൾക്ക് വേണ്ടി പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ റിപ്പോർട്ട് ചെയ്യാൻ വൈറ്റ് ഹൗസ് അനുവദിക്കുന്ന റൊട്ടേറ്റിംഗ് പ്രസ് പൂളിന്റെ (Press pool) ഭാഗമായാണ് സി.എൻ.എൻ ഇതിന് മുൻപ് നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ യാത്രാ ഷെഡ്യൂളിൽ സി.എൻ.എൻ നെ ഒഴിവാക്കിയതായി വ്യക്തമാക്കുകയായിരുന്നു. വൈറ്റ് ഹൗസും മാധ്യമ സ്ഥാപനങ്ങളും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം വിലക്കിക്കൊണ്ട് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പങ്കെടുക്കാൻ ട്രംപ് ന്യൂയോർക്കിലേക്ക് യാത്ര ചെയ്തപ്പോഴും സി.എൻ.എൻ നെ എയർ ഫോഴ്സ് വണ്ണിൽ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിലേക്ക് പ്രവേശനം അനുവദിക്കുകയും സാധാരണ നിലയിലുള്ള മാധ്യമപ്രവർത്തനം വെള്ളിയാഴ്ച പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിലക്ക് വീണ്ടും വന്നിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide