കുടുംബത്തിലേക്ക് പുതിയ അതിഥി; രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. മെയ് ഒന്നിനാണ് ‘വിവിയാന’ എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞ് ജനിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെവിറ്റ് ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.”മെയ് ഒന്നിന് വിവിയാന ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമായി. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൾ പൂർണ്ണ ആരോഗ്യവതിയാണ്,” ലെവിറ്റ് കുറിച്ചു. തൻ്റെ മൂത്ത മകൻ നിക്കോ അനിയത്തിയുമായി വേഗത്തിൽ ഇണങ്ങിച്ചേരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതു മുതലാണ് കരോലിൻ ലെവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റത്. ഏപ്രിൽ മാസത്തിലാണ് അവർ പ്രസവാവധിയിൽ പ്രവേശിച്ചത്. എന്നാൽ ഏപ്രിൽ 24-ന് വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റ്സ് ഡിന്നറിനിടെ നടന്ന വെടിവെയ്പ്പിനെ തുടർന്ന് അവർ താൽക്കാലികമായി ജോലിയിൽ തിരിച്ചെത്തി മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറിയിരുന്നു.

ലെവിറ്റിൻ്റെ അഭാവത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളാണ് നിലവിൽ വാർത്താ സമ്മേളനങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം റൂബിയോ നടത്തിയ ബ്രീഫിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലീവിറ്റ് എന്ന് ജോലിയിൽ തിരിച്ചെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിക്കോളാസ് റിക്കിയോ ആണ് കരോലിൻ ലെവിറ്റിൻ്റെ ഭർത്താവ്.

White House Press Secretary karoline Levitt shares joy over birth of second child

More Stories from this section

family-dental
witywide