വൈറ്റ് ഹൗസിലെ വെടിവയ്പ്പ്: അമേരിക്കൻ സുരക്ഷാ വീഴ്ചയിൽ പരിഹാസവുമായി ഇറാൻ, ട്രംപിനെ ലെഗോ രൂപത്തിലാക്കി, വിഡിയോ വൈറൽ

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പ് സംഭവത്തെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളെയുമാണ് വിഡിയോ പ്രധാനമായും ലക്ഷ്യമിടുന്നത്.

ട്രംപിനെയും അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും കളിപ്പാട്ട രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങൾ ഉള്ളയിടത്ത് ഇത്തരമൊരു സംഭവം നടന്നതിനെ വിഡിയോ പരിഹസിക്കുന്നു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇത്തരം സംഭവങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതാണെന്ന രീതിയിലുള്ള പരിഹാസമാണ് വിഡിയോയിലുടനീളം. ട്രംപിൻ്റെ റേറ്റിങ് ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം നടത്തുന്ന നാടകമാണ് ഈ സംഭവമെന്ന് വിഡിയോയിൽ പറയുന്നു. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു’ എന്ന വരികൾ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്.

ട്രംപ് അതീവ ദുർബലനാണെന്നും അഹംഭാവം ഉള്ളവാണെന്നും വിഡിയോയിൽ പറയുന്നു. ട്രംപ് പൊതുവേദിയിൽ കരുത്തനാകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അണിയറയിൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കുകയാണെന്നും ആരോപിക്കുന്നു.

ശനിയാഴ്ച രാത്രി വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിനിടെയായിരുന്നു സുരക്ഷാ മേഖലയിൽ വെടിവയ്പ്പ് നടന്നത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ മാറ്റുകയും അക്രമിയെ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തെയാണ് ‘എക്സ്പ്ലോസീവ് മീഡിയ’ എന്ന ഇറാൻ്റെ ഡിജിറ്റൽ വിഭാഗം വിഡിയോയിലൂടെ പരിഹസിച്ചത്. ഇറാനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിക്കുന്നതിൻ്റെ സൂചനയായാണ് ഈ വിഡിയോയെ വിദഗ്ധർ കാണുന്നത്.

White House shooting: Iran mocks US security lapse, turns Trump into Lego, video goes viral

More Stories from this section

family-dental
witywide