മിനസോട്ടയിൽ 3 ദിവസമായി ചെളിക്കെട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി, കണ്ടെത്തിയത് ഓഫ് റോഡ് ഡ്രൈവിനു പോയ യുവാക്കൾ

മൂന്നു ദിവസമായി ചെളിക്കെട്ടിൽ വീണു കുടുങ്ങി കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി. മിനസോട്ടയിലെ അലക്സാണ്ട്രിയയിൽ നിന്നുള്ള കാതറിൻ ജെയ്ൻ വോസ്‌നറെയാണ് രക്ഷപ്പെടുത്തിയത്. 68 വയസ്സുള്ള ഇവരെ കാണാനില്ല എന്ന് ബന്ധിക്കൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പരാതി നൽകിയിരുന്നു.

അവർ താമസിക്കുന്ന നഗരത്തിൽ നിന്ന് ഏകദേശം 80 മൈൽ അകലെ ബാക്കസിലാണ് അപകടമുണ്ടായത്. എങ്ങനെയാണ് ഇവർ ചെളിക്കെട്ടിൽ വീണത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു.

ഓഫ് ഡ്രൈവിനു പോയ രണ്ടു യുവാക്കൾ ആകസ്മികമായാണ് ഇവർ ചെളിയിൽ പൂണ്ടു കിടക്കുന്നത് ശ്രദ്ധിച്ചത്. ചെളിനിറഞ്ഞ പ്രദേശത്ത് വോസ്‌നറുടെ വാൻ കുടുങ്ങിക്കിടക്കുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽ പെട്ടത്. വാഹനത്തിൽ ഇവർ ആരെയും കണ്ടില്ല. രക്ഷിക്കൂ രക്ഷിക്കൂ എന്ന നിലവളി കേട്ട ഇവർ പരിസരത്തെ ചെളിക്കെട്ടിൽ ഒരാൾ കിടക്കുന്നതു കണ്ട്. അവരുടെ മൂക്കും ചുണ്ടും മാത്രമേ പുറത്തു കാണാനുണ്ടായിരുന്നുള്ളു, ബാക്കി മുഴുവൻ ചെളിയിൽ മൂടി കിടക്കുകയായിരുന്നു. ഇവർ ഉടൻ അവരെ അതിൽ നിന്ന് രക്ഷപ്പെടുത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

More Stories from this section

family-dental
witywide