”ഒരു കുപ്പി വെള്ളം വാങ്ങിയാലും ടിപ്പ് കൊടുക്കണം” ലോകകപ്പ് ആരാധകരെ വലച്ച് അമേരിക്കയിലെ ‘ടിപ്പിംഗ്’ സംസ്കാരം; കടുത്ത അതൃപ്തിയുമായി വിദേശികൾ

ന്യൂയോർക്ക്: യു.എസ്.എയിൽ ലോകകപ്പ് മത്സരങ്ങൾ കാണാനെത്തിയ അന്താരാഷ്ട്ര ഫുട്ബോൾ ആരാധകർ അവിടുത്തെ നിർബന്ധിത ‘ടിപ്പിംഗ്’ (ടിപ്പ് നൽകൽ) രീതികൾ കാരണം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ടിക്കറ്റ് നിരക്കുകൾ കാരണം ഇതിനകം തന്നെ വൻ സാമ്പത്തിക ബാധ്യത നേരിടുന്ന ആരാധകർക്ക്, ഭക്ഷണത്തിനൊപ്പം നൽകേണ്ടി വരുന്ന അധിക തുക വലിയ തിരിച്ചടിയാകുന്നു.

ഒരു കുപ്പി വെള്ളം വാങ്ങുമ്പോൾ പോലും ടിപ്പ് ആവശ്യപ്പെടുന്നത് വിചിത്രമായ രീതിയാണെന്ന് യുകെയിൽ നിന്നുള്ള ആരാധകർ വ്യക്തമാക്കുന്നു. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ടിപ്പ് നൽകുന്ന സംസ്കാരമില്ലാത്തതിനാൽ ഇത് തങ്ങൾക്ക് വലിയ കൾച്ചർ ഷോക്ക് ആണെന്ന് ആരാധകർ ബിബിസിയോട് പ്രതികരിച്ചു. ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകേണ്ടത് ഉപഭോക്താക്കളുടെയല്ല, ബിബിനസ്സ് ഉടമകളുടെ ഉത്തരവാദിത്തമാണെന്നാണ് ഓസ്ട്രേലിയൻ ആരാധകരുടെ പക്ഷം. ഭക്ഷണവില തന്നെ വളരെ കൂടുതലായ അമേരിക്കയിൽ, അതിനൊപ്പം 13 മുതൽ 20 ശതമാനം വരെ ടിപ്പ് നൽകേണ്ടി വരുന്നത് താങ്ങാനാവില്ലെന്ന് ജപ്പാനിൽ നിന്നുള്ളവരും പരാതിപ്പെടുന്നു.

അതേസമയം, വിദേശികളായ ഫുട്ബോൾ ആരാധകർ പലരും ടിപ്പ് നൽകാൻ തയ്യാറാകുന്നില്ലെന്ന് അമേരിക്കയിലെ ഹോട്ടൽ-ബാർ ഉടമകൾ ആരോപിക്കുന്നു. അമേരിക്കയിൽ പലയിടങ്ങളിലും റെസ്റ്റോറൻ്റ് ജീവനക്കാർക്ക് മണിക്കൂറിന് വെറും 2 ഡോളർ മാത്രമാണ് അടിസ്ഥാന ശമ്പളം. ബാക്കി തുക അവർ ടിപ്പിലൂടെയാണ് കണ്ടെത്തുന്നത്.

യൂറോപ്യന്മാർ പലരും വലിയ തുകയ്ക്ക് ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത ശേഷം ടിപ്പ് നൽകാതെ മടങ്ങുന്നത് ജീവനക്കാരെ ബാധിക്കുന്നുണ്ടെന്ന് ന്യൂയോർക്കിലെ ബാർ ഉടമകൾ പറയുന്നു. വിദേശികളിൽ നിന്നുള്ള ഈ നഷ്ടം ഒഴിവാക്കാൻ, ടേബിൾ ബുക്ക് ചെയ്യുമ്പോൾ തന്നെ സർവീസ് ചാർജ് ഉൾപ്പെടെയുള്ള തുക മുൻകൂട്ടി ഈടാക്കുന്ന പുതിയ സംവിധാനം ചില ബാറുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

World Cup fans are being lured by the tipping culture in America; Foreigners are deeply dissatisfied

More Stories from this section

family-dental
witywide