
സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കേരളഗാനത്തിന് ചേരുന്ന തരത്തിലുള്ള രചനകളും നിര്‍ദ്ദേശങ്ങളും കവികളില്‍ നിന്നും ഗാനരചയിതാക്കളില്‍ നിന്നും ക്ഷണിക്കാനായി കേരള സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. മൂന്നുമിനിറ്റുകൊണ്ട് ആലപിച്ച് തീര്‍ക്കാവുന്നതുമായ രചനകളാണ് ക്ഷണിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായിരിക്കണം രചന.
എല്ലാവര്ക്കും ആലപിക്കാന്‍ പറ്റുന്ന ശൈലിയും കാവ്യ-സംഗീതാത്മകതയും ഉണ്ടായിരിക്കണം. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: office@keralasahityaakademi.org എന്ന വിലാസത്തിലേക്കാണ് രചനകള്‍ അയയ്ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടുക. രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 ആണ്.












