ആലുവയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊച്ചി: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥിത്തൊഴിലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് തള്ളി. ആലുവ ചാത്തന്‍ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. 8 വയസ്സ് പ്രായമുള്ള കുട്ടിയാണ്.

രാത്രി ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോല്‍ കുട്ടിയെ ആളൊഴിഞ്ഞ പാടത്ത് പരുക്കേറ്റു നഗ്നയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറക്കത്തിലായിരുന്ന കുട്ടിയെ വീട്ടില്‍ കയറി പ്രതി എടുത്തുകൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ കുട്ടിയുടെ അമ്മയും മറ്റൊരു കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. അതിഥിത്തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.

More Stories from this section

dental-431-x-127
witywide