നടന്‍ ചാര്‍ലി ഷീനെ വീട്ടില്‍ക്കയറി ആക്രമിച്ചു, അയല്‍ക്കാരി പിടിയില്‍

ലോസേഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ ചാര്‍ളി ഷീന്‍ തന്റെ ആഡംബര വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിനും മോഷണത്തിനും കുറ്റം ചുമത്തുകയും ചെയ്തു. അയല്‍വാസി യായ ഇലക്ട്രാ ഷ്റോക്കാണ് പ്രതി.

മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ബലപ്രയോഗം, മോഷണം എന്നീ കുറ്റങ്ങള്‍ക്കാണ് ഇലക്ട്രാ ഷ്റോക്ക് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

ഷീനിന്റെ വീട്ടിലെത്തിയ ഇലക്ട്രാ ഷ്റോക്ക് വാതിലില്‍ മുട്ടുകയും വാതില്‍ത്തുറന്നപ്പോള്‍ വീട്ടിലേക്ക് ബലമായി കടന്നുകയറുകയും ഷീനിനെ ആക്രമിക്കുകയും ചെയ്തു. താരത്തിന്റെ ഷര്‍ട്ട് വലിച്ചുകീറുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മൊഴി. മുമ്പും താരത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

58 കാരനായ ഷീന്‍, നടന്‍ മാര്‍ട്ടിന്‍ ഷീനിന്റെ മകനാണ്, മദ്യം, മയക്കുമരുന്ന് ദുരുപയോഗം, ദാമ്പത്യ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ എന്നിവയുള്‍പ്പെടെ ഷീനിന്റെ വ്യക്തിജീവിതം തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

‘പ്ലറ്റൂണ്‍’, ‘വാള്‍ സ്ട്രീറ്റ്’, ‘യംഗ് ഗണ്‍സ്’ എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide