ഭാരക്കൂടുതല്‍ വിമാനയാത്രയെ ബാധിക്കില്ല, പറ്റിയ സീറ്റ് റെഡിയാക്കി സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ്

ഡാലസ്: കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയൊരു തീരുമാനം കയ്യടിനേടുന്നു. തങ്ങളുടെ യാത്രക്കാര്‍ക്ക് ഭാരത്തിനനുസരിച്ചുള്ള സീറ്റ് ഒരുക്കാന്‍ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ്
തയ്യാറായതാണ് വിമാനയാത്രികര്‍ക്ക് ആശ്വാസവാര്‍ത്തയാകുന്നത്. അമിതഭാരമുള്ള യാത്രക്കാര്‍ക്ക് ഫ്‌ലൈറ്റുകളില്‍ യാത്ര സുഖകരമാണെന്ന് ഉറപ്പാക്കാന്‍ ഭാരത്തിനുതകുന്ന സീറ്റ് ലഭ്യമാക്കുന്നു.

അധിക ഭാരമുള്ള ഉപഭോക്താക്കള്‍ക്ക് അധിക സീറ്റിന് അര്‍ഹതയുണ്ടെന്നാണ് സൗത്ത് വെസ്റ്റിന്റെ ഇന്‍ക്ലൂഷന്‍ പോളിസി വ്യക്തമാക്കുന്നത്.

യാത്രക്കായി അധിക സ്ഥലം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ‘ആദ്യം ഒരു സീറ്റ് ബുക്ക് ചെയ്യാനും തുടര്‍ന്ന് ആവശ്യമെങ്കില്‍ അടുത്ത സീറ്റുകൂടി അധികം നിരക്കില്ലാതെ ബുക്ക് ചെയ്യാനുമാകും.