ചിക്കാഗോ സമ്മർ ക്യാമ്പ് ‘റിജോയ്സ്’ സമാപിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജനിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മർ ക്യാംപ് ‘റിജോയ്‌സി’ന് ചിക്കാഗോയിൽ വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാംപ്, കുഞ്ഞുമിഷനറിമാർക്ക് നവ്യാനുഭവമായി മാറി.

ക്‌നാനായ റീജനൽ ഡയറക്ടറും ഷിക്കാഗോ വികാരി ജനറാളുമായ തോമസ്സ് മുളവനാൽ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ക്യാംപിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചത്.

ഫാ. ബിൻസ് ചേത്തലിൽ, സജി പൂത്തൃക്കയിൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, സിസ്റ്റർ അലീസാ, സിജോയ് പറപ്പള്ളിൽ, ജെൻസൺ കൊല്ലംപറമ്പിൽ, ടോണി പുല്ലാപ്പള്ളിൽ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസുകൾ നയിച്ചു. ഷിക്കാഗോ സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും എത്തിയ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തപ്പെട്ട ഈ സംഗമം വേറിട്ടൊരു അനുഭവമായി മാറി.