ഇസ്രായേല്‍ റെയ്ഡില്‍ ഗാസയിലെ ആശുപത്രിക്ക് വ്യാപക നാശനഷ്ടം, പരിക്കേറ്റവരെ ഒഴിപ്പിച്ചു, ആശുപത്രി ജീവനക്കാര്‍ തടവില്‍

ഗാസ സിറ്റി : വടക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ വ്യാപക നാശനഷ്ടം. ആശുപത്രി പരിസരത്തും തകര്‍ന്ന പ്രവേശന കവാടത്തിന് പുറത്തും അവശിഷ്ടങ്ങളും കൂടിക്കിടക്കുകയാണ്.

കമല്‍ അദ്വാന്‍ ആശുപത്രിക്കുള്ളില്‍ അഭയം പ്രാപിച്ച നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചതായും പരിക്കേറ്റ രോഗികളെയും മെഡിക്കല്‍ സ്റ്റാഫിനെയും ആശുപത്രി ഗ്രൗണ്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ഗസാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആശുപത്രിയിലെ അവസ്ഥയെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്ന്് പറഞ്ഞു.

ഹമാസിന്റെ ‘കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍’ ആയി ആശുപത്രി ഉപയോഗിക്കുന്നുണ്ടെന്നും ശനിയാഴ്ച 80 ഓളം ഹമാസ് പ്രവര്‍ത്തകരെ സൈനികര്‍ കസ്റ്റഡിയിലെടുത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. റെയ്ഡില്‍ 70 ഓളം മെഡിക്കല്‍ സ്റ്റാഫുകളെ ഇസ്രായേല്‍ തടവിലാക്കിയതായി ഗസാന്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

സൈനികര്‍ ആശുപത്രിക്ക് നേരെ വെടിയുതിര്‍ക്കുന്നതും മെഡിക്കല്‍ ഉപകരണങ്ങളില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതും നിരവധി തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തതായും ഇസ്രയേല്‍ സൈന്യം വീഡിയോ പുറത്തുവിട്ടു.

യുദ്ധം കാരണം ഗാസയിലെ 36 ആശുപത്രികളില്‍ 11 എണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്ന് യുഎന്‍ മാനുഷിക കാര്യ ഏജന്‍സി ഈ പറഞ്ഞു.

2.3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് ഗാസ, ഒക്ടോബര്‍ 7 ന് 1,200 പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ നുഴഞ്ഞുകയറ്റത്തിന് പ്രതികാരമായി ഇസ്രായേല്‍ ആരംഭിച്ച ആക്രമണത്തില്‍ അവരില്‍ ഭൂരിഭാഗവും വീടുകളില്‍ നിന്ന് പലായനം ചെയ്യപ്പെട്ടു. ആക്രമണത്തില്‍ 19,000 ഗാസക്കാര്‍ കൊല്ലപ്പെട്ടു.

More Stories from this section

family-dental
witywide