മോഹന്‍ ലാലിനൊപ്പം ഒരു മമ്മൂട്ടി ചിത്രം

മമ്മൂട്ടി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ചിത്രം. വിത്ത് ഡിയര്‍ ലാല്‍ എന്ന കുറിപ്പോടെയാണ് ചിത്രം. മമ്മൂട്ടിയും ലാലും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. മഹാനായ നടനാണ് മോഹന്‍ലാല്‍. അതുപോലെ തന്നെയാണ് മമ്മൂട്ടിയും. ഒരു മമ്മൂട്ടി ഉള്ളതുകൊണ്ട് ലാലും ഒരു ലാല്‍ ഉള്ളതുകൊണ്ട് മലയാളത്തിന് ഒരു മമ്മൂട്ടിയെയും കിട്ടി. ഇവര്‍ തമ്മിലുള്ള മത്സരം എന്ന് തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. മലയാളത്തിന് ഈ രണ്ട് നടന്മാരുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ സ്വന്തമായ കാലം.

സമ്പന്നമായിരുന്നു ആ തൊണ്ണൂറുകള്‍. മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും അതിമനോഹരമായ അഭിനയ മികവിന്റെ സിനിമകള്‍ ഇറങ്ങിയ കാലം. ഇരു നടന്മാരും ഒന്നിച്ച വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഉള്ളു. ലാലും മമ്മൂട്ടിയും മുഴുനീളെ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം ഹരികൃഷ്ണന്‍സാണ്. ഇരുവരും ഒന്നിക്കുന്ന ഒരു പുതിയ സിനിമ എപ്പോഴുണ്ടാകും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Mammootty with Dear Mohan Lal

Also Read

More Stories from this section

family-dental
witywide