അനുമതി ഇല്ലാതെ കെ എം ഷാജിയുടെ പ്രാഗ് യാത്ര; അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ മന്ത്രി കെ എം ഷാജി നടത്തിയ പ്രാഗ് യാത്രയില്‍ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍. യാത്രയുടെ പ്രാഥമിക വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും.

ചെക്ക് റിപ്പബ്ലിക് യാത്രയ്ക്ക് സർക്കാരിന്റെയോ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ റെയിൽവേ സ്റ്റേഷനിൽ കെ.എം. ഷാജി സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുകയായിരുന്നു. യാത്രയിലെ ക്രിമിനല്‍ കേസിലെ പ്രതികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.

കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലന്റ്, യുഎഇ എന്നീ നാല് രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്.

അതേസമയം, കെ എം ഷാജിയുടെ ചെക്ക് റിപബ്ലിക്ക് യാത്ര സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മന്ത്രി പി രാജീവ് ആരോപിച്ചു. മറ്റേതൊക്കെ മന്ത്രിമാര്‍ ഇത്തരത്തില്‍ അനുമതി വാങ്ങി പോയി, വാങ്ങാതെ പോയി എന്നൊക്കെ ഇനി പുറത്തു വരാനുണ്ട്. ഏത് വണ്ടിയിലും സഞ്ചാരിക്കാം. താന്‍ സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനം എന്നാണല്ലോ മന്ത്രി പറയുന്നത്. സ്വാഭാവികമായും താന്‍ പോകുന്നിടത്തെല്ലാം അനുമതി കിട്ടും എന്നായിരിക്കും മന്ത്രി ധരിച്ചിട്ടുണ്ടാവുകയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

K.M. Shaji’s unauthorized trip to Prague; Central Government initiates inquiry.

More Stories from this section

family-dental
witywide