അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന് വാര്‍ത്ത; പിതാവ് സുഖമായിരിക്കുന്നുവെന്ന് മകള്‍ നന്ദന ദേബ് സെന്‍

ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മകള്‍ നന്ദന ദേബ് സെന്‍. തന്റെ പിതാവ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നും നന്ദന ദേബ് സെന്‍ പറഞ്ഞു. 89കാരനായ അമര്‍ത്യസെന്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് ക്ലോഡിയ ഗോള്‍ഡിന്റെ അക്കൗണ്ടിലാണ് ആദ്യം അമര്‍ത്യസെന്‍ അന്തരിച്ചതായുള്ള വാര്‍ത്ത വന്നത്. ഇതിനു പിന്നാലെ ക്ലോഡിയ ഗോള്‍ഡിനെ ഉദ്ധരിച്ചാണ് അമര്‍ത്യ സെന്‍ അന്തരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു ശേഷമാണ് പിതാവ് മരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മക്ള്‍ രംഗത്തു വന്നത്. തൊട്ടുപിന്നാലെ അബദ്ധം സ്ഥിരീകരിച്ച് പിടിഐ പ്രതികരിച്ചു. ക്ലോഡിയ ഗോള്‍ഡിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്നാണ് വാര്‍ത്ത വന്നതെന്ന് തെളിഞ്ഞതായി പിടിഐ പിന്നീടു വ്യക്തമാക്കി.

More Stories from this section

family-dental
witywide