ഐപിസി 124; ഗവര്‍ണറെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഐപിസി 124 വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ തുടക്കത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള നിസ്സാര വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു.

തനിക്കെതിരെ നടന്ന എസ്എഫ്‌ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ലെന്നും സമാനമായ രീതിയില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതികള്‍ക്കെതിരെ എടുത്തത് ഗുരുതരവകുപ്പുകളാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് ഐപിസി 124 വകുപ്പ് ചുമത്തിയത്.

More Stories from this section

family-dental
witywide